ഉറൂബ് എഴുതി 1958 ഇൽ പ്രസിദ്ധീകരിച്ച നോവൽ ആണ് സുന്ദരികളും സുന്ദരന്മാരും. ഈ കൃതി മലബാർ കലാപവും, രണ്ടാം ലോകമഹായുദ്ധവും, കമ്മ്യൂണിസത്തിൻ്റെ വളർച്ചയും എല്ലാം മുൻനിർത്തി രചിക്കപ്പെട്ടിരിക്കുന്നു. 1960 ഇലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നോവലാണിത്.
വിശ്വവും രാധയും ആണ് കേന്ദ്രകഥാപാത്രങ്ങൾ. മൂന്ന് തലമുറയുടെ കഥ പറയുന്ന ഈ നോവലിൽ പാച്ചുമ്മാനും പാച്ചുനായരും കുഞ്ചുക്കുട്ടിയും രാമൻ മാസ്റ്ററും ഗോപകുറുപ്പും ലക്ഷ്മികുട്ടിയും ശാന്തയും കാർത്തികേയനും ഗോപാലകൃഷ്ണനും കുഞ്ഞിരാമനും സുലൈമാനും ഒക്കെ ഉൾകൊള്ളുന്ന ഒരു നീണ്ട കഥാപാത്ര നിരയുണ്ട്.
യുദ്ധത്തിൻ്റെയും കലാപങ്ങളുടെയും ചരിത്രപശ്ചാത്തലത്തിൽ രചിക്കപ്പെട്ട മനുഷ്യത്വത്തിന്റെ കഥ പറയുന്ന ഒരു നോവലാണിത്. ക്ലേശകരമായ ജീവിതസാഹചര്യങ്ങൾക്കിടയിൽ വേദന തിന്നു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ ശുഭാപ്തിവിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും നാമ്പ് മുളയ്ക്കുന്ന കഥ പറയുന്ന സൃഷ്ടി.