ഷേക്‌സ്പിയർ കഥകൾ : ട്രാജഡി

shakespear kathakal

ചരിത്രത്തിലെ ഏറ്റവും മഹാനായ നാടകകൃത്തായി കണക്കാക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറിൻ്റെ എട്ടു ദുരന്ത നാടകങ്ങളുടെ മലയാള കഥാരൂപം. ഏതെൻസിലെ ടിമോൻ, റോമിയോയും ജൂലിയറ്റും, ഹാംലെറ്റ്, ഒഥല്ലോ, പെരിക്കിൾസ്‌, കൊറിയലനസ്, ജൂലിയസ് സീസർ, ആൻ്റണിയും ക്ലിയോപാട്രയും എന്നീ കൃതികളാണ് ഈ പുസ്‌തകത്തിലുള്ളത്.

ഏതെൻസിലെ ടിമോൻ (Timon of Athens) ധൂർത്തനായ ടിമോൻ എന്ന ധനികൻ്റെ കഥ പറയുന്നു.
റോമിയോയും ജൂലിയറ്റും (Romeo and Juliet) എന്ന റൊമാന്റിക് ക്ലാസിക്, ധനികരായ രണ്ടു കുടുംബങ്ങൾക്കിടയിലെ ശത്രുതയും ആ കുടുംബങ്ങളിൽ പരസ്പരം സ്നേഹിച്ച റോമിയോയുടെയും ജൂലൈറ്റിന്റെയും കഥ പറയുന്നു.
ഹാംലെറ്റ്, ഡെന്മാർക്കിലെ രാജകുമാരൻ (Hamlet, Prince of Denmark) തൻ്റെ അച്ഛൻ്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഒരുമ്പെടുന്ന ഹാംലെറ്റ് രാജകുമാരനെ സംബന്ധിച്ചുള്ളതാണ്.

ഒഥല്ലോ(Othello) എന്നത് ഡെസ്ഡെമോണ എന്ന യുവതിയെ സ്നേഹിച്ചു വിവാഹം കഴിക്കുന്ന സൈനിക ജനറൽ ആയ ഒഥെല്ലോയുടെ കഥയാണ്.
പെരിക്കിൾസ്, ടൈറിലെ രാജകുമാരൻ (Pericles, Prince of Tyre) എന്ന കൃതിയുടെ പശ്ചാത്തലം പെരിക്കിൾസ് രാജകുമാരനു കപ്പൽ യാത്രക്കിടയിൽ ഭാര്യയെയും മകളെയും നഷ്ടപ്പെടുന്നതാണ്.
കൊറിയലനസ് (Coriolanus) എന്ന നാടകം യുദ്ധവീരനായ ഒരു റോമൻ ജനറലിൻ്റെയും പിന്നീടുണ്ടാകുന്ന അയാളുടെ നാടുകടത്തലിൻ്റെയും കഥയാണ്.

ജൂലിയസ് സീസറിൻ്റെ കൊലപാതകവും പിന്നീട് ബ്രൂട്ടസിൻ്റെ മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങളുമാണ് പ്രശസ്‌തമായ ജൂലിയസ് സീസർ (Julius Ceasar) എന്ന നാടകത്തിൻ്റെ ഇതിവൃത്തം.
റോമൻ നേതാവായ മാർക്ക് ആൻ്റണിയും ഈജിപ്തിലെ രാജ്ഞിയായ ക്ലിയോപാട്രയും തമ്മിലുള്ള പ്രേമവും ഒക്‌ടേവിയസ് സീസറുമായി ഉടലെടുക്കുന്ന വൈരവുമാണ് ആൻ്റണിയും ക്ലിയോപാട്രയും (Antony and Cleopatra) എന്ന നാടകം പറയുന്നത്.

മലയാളത്തിലേക്കുള്ള പരിഭാഷയും നാടകത്തിൻ്റെ കഥാരൂപവും ഷേക്‌സ്പിയറിൻ്റെ ഭാഷയുടെ ഭംഗിയും തീഷ്ണതയും വായനക്കാരിലേക്ക് എത്തിക്കുന്നതിന് തടസ്സമാണെങ്കിലും ഈ കൃതികളെയും കഥയെയും കഥാപാത്രങ്ങളെയും പറ്റിയുള്ള അറിവ് വായനക്കാരിലുണ്ടാക്കാൻ ഈ പുസ്‌തകം പര്യാപ്തമാണ്.

Share This Post

Get New Content Delivered Directly to your Inbox