ഹിഗ്വിറ്റ
കഥാകൃത്തും ഫുട്ബോൾ കോളംനിസ്റ്റും ഐ.എ.എസ് ഓഫീസറും ആയ എൻ.എസ്.മാധവൻ്റെ ഹിഗ്വിറ്റ എന്ന പേരിലുള്ള ചെറുകഥാസമാഹാരം 1990 ലാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്‌തകത്തിലെ ഹിഗ്വിറ്റ എന്ന കഥ ഓടക്കുഴൽ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടുകയുണ്ടായി.1990 ഫുട്ബോൾ ലോകകപ്പിലെ കൊളംബിയൻ ഗോൾകീപ്പർ…